---
title: "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമൂഹ ചിത്രരചനയിലൂടെ ആഘോഷിച്ചു"
english_title: "Historical painting was organized as part of the Amrita Mahotsava celebrations of a independence"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/16201/historical-painting-was-organized-as-part-of-the-amrita-mahotsava-celebrations-of-ia ndependence"
published_at: "2021-12-15T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9d002b41ed_kk.jpg"
keywords: []
---

# സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമൂഹ ചിത്രരചനയിലൂടെ ആഘോഷിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍:** സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ആഘോഷത്തിന്റെ ഭാഗമായ് ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര സമിതിയും മഴവില്‍ കലാകൂട്ടായ്മയുടെയും നേതൃത്യത്തിലാണ് സംഘടിപ്പിച്ചത്.

## Article Content

** നടുവണ്ണൂര്‍:** സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ ആഘോഷത്തിന്റെ ഭാഗമായ് ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യ ശാസ്ത്ര സമിതിയും മഴവില്‍ കലാകൂട്ടായ്മയുടെയും നേതൃത്യത്തിലാണ് സംഘടിപ്പിച്ചത്.

പ്രശസ്ത ചിത്രകാരന്‍ ഷാജി കാവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും സ്വാതന്ത്ര്യ ചരിത്രം വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പുന സൃഷ്ടിച്ചു.

പ്രധാന അധ്യാപകന്‍ മോഹന്‍ പാഞ്ചേരി അധ്യക്ഷനായി. ഡെപ്യൂട്ടി എച്ച്എം റീനാകുമാരി, സ്റ്റാഫ് സെക്രട്ടറി ബി. ഷൈന്‍, എസ്എംസി ചെയര്‍മാന്‍ അഷ്‌റഫ് പുതിയപ്പുറം, പിടിഎ പ്രസിണ്ടന്റ് അക്ബര്‍ അലി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കെ.പി. രാജലക്ഷ്മി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാന അധ്യാപകന്‍ മോഹന്‍ പാഞ്ചേരി മഴവില്‍ കലാകൂട്ടായ്മ കണ്‍വീനര്‍ കെ.സി. രാജീവന്‍ ന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/16201/historical-painting-was-organized-as-part-of-the-amrita-mahotsava-celebrations-of-ia ndependence)